SignIn
Kerala Kaumudi Online
Thursday, 25 April 2024 3.27 PM IST

മുതിർന്ന പൗരൻമാർക്ക് ആദരം

photo
ലോഡ്സ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : മുതിർന്ന പൗരന്മാർക്ക് ആദരവ് ഒരുക്കി കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂൾ ഗ്രാൻഡ് പേരന്റ്സ് ഡേ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ മുത്തച്ഛന്മാരിലും മുത്തശ്ശിമാരിലും ഏറ്റവും പ്രായം കൂടിയവരെ കണ്ടെത്തി പ്രത്യേകമായി ആദരിക്കുന്ന ചടങ്ങാണ് സ്കൂളിൽ സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെ ഇരിപ്പിടങ്ങളിലെത്തി മന്ത്രി ആദരിച്ചു. നാക്കു കൊണ്ട് ചിത്രങ്ങൾ വരച്ച് നിരവധി ലോക റെക്കാഡുകൾ നേടിയ ചിത്രകാരനും സ്കൂളിലെ അദ്ധ്യാപകനുമായ അനിവർണ്ണത്തെയും മന്ത്രി ആദരിച്ചു. യോഗത്തിൽ സ്കൂൾ ചെയർമാൻ ഡോ.ശിവസുതൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.സുഷമാ മോഹൻ സ്വാഗതം പറഞ്ഞു. പി.അർജുനൻ, ആർ.പ്രദീപ്, എൻ.ആനന്ദൻ, രാജേഷ് കുമാർ, സോഹൻലാൽ, പ്രൊഫ.പി.കെ. റെജി, ഐ.സെയ്ഫ്, ഡോ.വി.രാമചന്ദ്രൻ, ഡോ.വി.മോഹൻ, കെ.ദയാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.