SignIn
Kerala Kaumudi Online
Thursday, 25 April 2024 7.22 PM IST

ശബരി റെയിൽപാത ചൂളം വിളി പൂനലൂരിലെത്തുമോ?

sabari

കൊല്ലം: അങ്കമാലി - എരുമേലി ശബരി റെയിൽപാതയുടെ ഒന്നാം ഘട്ടം പുനലൂർ വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യ ഘട്ടമായി പുനലൂർ വരെയും അടുത്ത ഘട്ടമായി തിരുവനന്തപുരം വരെയും പാത നീട്ടണമെന്ന ആവശ്യവുമായി എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്രറെയിൽ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് നിവേദനം നൽകിയിരിക്കുകയാണ്. എരുമേലിയിൽ നിന്ന് പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട്, കഴക്കൂട്ടം വഴി തിരുവനന്തപുരവുമായി പാതയെ ബന്ധിപ്പിക്കമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പുനലൂർ കേന്ദ്രമായി ആക്ഷൻ കൗൺസിലും രൂപീകരിച്ചു. നിലവിൽ അങ്കമാലി മുതൽ എരുമേലി വരെയുളള പാതക്ക് 1000 കോടി രൂപ കഴിഞ്ഞ ബഡ്‌ജറ്റിൽ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്.

അര ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങൾക്ക് റെയിൽവേ കണക്റ്റിവിറ്റി നൽകണം, വേഗത കൂടിയ വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള സൗകര്യത്തോടെ വേണം പുതിയ റെയിൽപാതകൾ നിർമ്മിക്കാൻ തുടങ്ങിയ തീരുമാനങ്ങൾ ഈ മേഖലയിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇത്തരം നഗരങ്ങളുടെ പട്ടികയിൽ നെടുമങ്ങാട് ഇടംപിടിച്ചിട്ടുണ്ട്.

ഒന്നര ലക്ഷത്തോളം പേർ ജോലി ചെയ്യുന്ന ടെക്‌നോപാർക്കുമായും സംസ്ഥാന തലസ്ഥാനവുമായും റെയിൽ മാർഗം കിഴക്കൻ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പാത. ശബരി റെയിൽപാത തിരുവനന്തപുരത്തേയ്ക്ക് നീട്ടുമ്പോൾ കൊല്ലം- ചെങ്കോട്ട റെയിൽപാതയുമായി കൂടിച്ചേരുമെന്നതിനാൽ തമിഴ്നാട്ടിൽ നിന്നുമുള്ള തീർത്ഥാടകർക്ക് വേഗത്തിൽ ശബരിമലയിൽ എത്താൻ കഴിയും. മാത്രമല്ല, കൊച്ചി, തൂത്തുകൂടി തുറമുഖങ്ങൾ തമ്മിലുള്ള ദൂരത്തിലും വലിയ കുറവുണ്ടാകും.

ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളായ ഭരണങ്ങാനവും മലയാറ്റൂരും കുറഞ്ഞ ദൂരത്തിൽ വേളാങ്കണ്ണിയുമായി ബന്ധിപ്പിക്കാനും ശബരി റെയിൽപാത എരുമേലിയിൽ നിന്ന് തെക്കോട്ട് നീട്ടുന്നതിലൂടെ സാധിക്കും.

മുന്നിലുള്ളത്

 റെയിൽപ്പാതയില്ലാത്ത മലയോര മേഖലകളെ പാത ബന്ധിപ്പിക്കും

 എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം,

പുനലൂർ മേഖലകളുടെ വികസനം

 കൊല്ലം- ചെങ്കോട്ട പാത വഴി തമിഴ്നാട്ടിലേക്ക് സുഗമ യാത്ര

 തമിഴ്നാട്ടിൽ നിന്നുളള ശബരിമല തീർത്ഥാടകർക്ക് ഗുണകരം

 മലയോര ടൂറിസത്തിന് വൻ വളർച്ച

തമിഴ്നാട്ടിൽ നിന്നുളള ശബരിമല തീർത്ഥാടകരിൽ നല്ലൊരു പങ്കും കൊല്ലം- ചെങ്കോട്ട പാതയിലൂടെ പുനലൂർ വഴിയാണ് എത്തുന്നത്. നിർദ്ദിഷ്ട ശബരി റെയിൽപാത

പുനലൂർ വരെ നീട്ടിയാൽ മാത്രമേ ശബരിമല തീർത്ഥാടകർക്ക് പ്രയോജനം ലഭിക്കു. ഈ പ്രദേശങ്ങളിലുളള യാത്രക്കാർക്ക് തമിഴ്നാട് ഉൾപ്പെടെ ദീർഘദൂര യാത്രകളും ഇതിലൂടെ സുഗമമാകും

എൻ.കെ.പ്രേമചന്ദ്രൻ എം.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.