SignIn
Kerala Kaumudi Online
Friday, 19 April 2024 4.25 AM IST

പടിഞ്ഞാറേ കല്ലട പഞ്ചായത്തിന് സ്വരാജ് ട്രോഫി

കൊല്ലം: ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പടിഞ്ഞാറേ കല്ലട പഞ്ചായത്തിന് ലഭിച്ചു. 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 100 ശതമാനം പദ്ധതി നിർവഹണം, 100 ശതമാനം നികുതി പിരിവ്, പദ്ധതികളിൽ പുലർത്തുന്ന പുതുമ, ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിലെ വേഗത, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനം, കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, വയോജന പരിപാലനം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പദ്ധതികൾ, കുടുംബശ്രീയുടെ മാത്യകാപരമായ പ്രവർത്തനങ്ങൾഷ,വിശപ്പ് രഹിത ഗ്രാമം പദ്ധതി തുടങ്ങിയവ മുൻനിറുത്തിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. പ്രസിഡന്റ് ഡോ.സി ഉണ്ണിക്യഷ്ണന്റെയും സെക്രട്ടറി കെ.സീമയുടെയും കർ‌മ്മ നിരതമായ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് അവാർഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.