കൊല്ലം: കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകൾ ജനദ്രോഹവും ജനപക്ഷവും എന്ന വിഷയിൽ സെമിനാർ സംഘടിപ്പിക്കുന്നു. സി.ഐ.ടി.യു കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് വൈകിട്ട് 4.30 കൊല്ലം ചിന്നക്കടയിലാണ് സെമിനാർ. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധരും പങ്കെടുക്കും.
തൊഴിലാളിദ്രോഹ നിലപാടുകൾ മാത്രം സ്വീകരിച്ച കേന്ദ്രബഡ്ജറ്റിനെ എതിർക്കാതെ സംസ്ഥാന ബജറ്റിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് കലാപം സൃഷ്ടിക്കുകയും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും സി.ഐ.ടി.യു ജില്ലാകമ്മിറ്റി പ്രമേയത്തിൽ പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമായി മാത്രം സമരവും കലാപവുമുണ്ടാക്കാനും എൽ.ഡി.എഫ് സർക്കാരിനെ കരിവാരിതേയ്ക്കാനുമുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് സി.ഐ.ടി.യു ജില്ലാ
പ്രസിഡന്റ് ബി.തുളസീധരകുറുപ്പും സെക്രട്ടറി എസ്.ജയമോഹനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |