കൊല്ലം: സംസ്ഥാനത്തെ ഏറ്രവും മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങി. മന്ത്രി എം.ബി.രാജേഷിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, വൈസ് പ്രസിഡന്റ് സുമലാൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നജീബത്ത് എന്നിവർ ചേർന്നാണ് പുരസ്കാരം സ്വീകരിച്ചത്. 2021-22 വർഷത്തിൽ നടപ്പാക്കിയ പദ്ധതികൾക്കാണ് പുരസ്കാരം. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നൂതന പദ്ധതികൾ നടപ്പാക്കിയത് കൊല്ലം ജില്ലാ പഞ്ചായത്താണ്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിന് പുറമേ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണം, ഫാം ടൂറിസം പദ്ധതി, മാതൃകാപരമായ കൊവിഡ് പ്രതിരോധം എന്നിവയും മികവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |