SignIn
Kerala Kaumudi Online
Thursday, 25 April 2024 9.13 AM IST

മോഷണ മുതൽ മദ്യപിച്ച് തീർത്തെന്ന് മൊട്ടജോസ്

jose

കൊല്ലം: പലയിടങ്ങളിൽ നിന്നായി മോഷ്ടിച്ച പണവും സ്വർണവും മദ്യപിച്ച് തീർത്തെന്ന് മൊട്ട ജോസിന്റെ വെളിപ്പെടുത്തൽ. വിശദമായി ചോദ്യം ചെയ്യാനായി മൊട്ട ജോസിനെ ഇന്നോ നാളെയോ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് വെസ്റ്റ് സി.ഐ പറഞ്ഞു.

കഴിഞ്ഞ നവംബറിൽ ജയിൽ മോചിതനായ ശേഷം മൊട്ട ജോസ് ഏകദേശം 25 ഓളം മോഷണം നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പലയിടങ്ങളിൽ നിന്നും പണമാണ് കൂടുതലും കവർന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് സമീപമായിരുന്നു സ്ഥിരം ക്യാമ്പ്.

ഒരു സുഹൃത്ത് വഴിയാണ് സ്വർണാഭരണങ്ങൾ വിറ്റിരുന്നത്. മോഷണ ഉരുപ്പടികൾ കൈവശം തന്നെയാണ് സൂക്ഷിച്ചിരുന്നത്. മദ്യലഹരിയിൽ പലയിടത്തും കിടന്ന് ഉറങ്ങുന്നതിനിടയിൽ കൊല്ലം തിരുമുല്ലവാരത്ത് നിന്ന് മോഷ്ടിച്ചതടക്കമുള്ള ആഭരണങ്ങളിൽ പലതും നഷ്ടമായെന്നും മൊട്ട ജോസ് കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞു.

പക്ഷെ ഇക്കാര്യം പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ആഭരണങ്ങൾ വിറ്റുനൽകിയെന്ന് പറയുന്ന സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.