കൊല്ലം: ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെയും വിമുക്തി മിഷന്റെയും എസ്.പി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്.പി.സി എഗയിൻസ്റ്റ് അഡിക്ഷൻ പദ്ധതിയുടെ ഭാഗമായി ചവറ ജി.എച്ച്.എസ് സ്റ്റേഡിയത്തിൽ ഫുട്ബാൾ ടൂർണമെന്റും ഫുട്ബാൾ താരങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു.
ടൂർണമെന്റിൽ ചവറ സബ് ജില്ലാ ടീം ജേതാക്കളായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ഖലാമുദ്ദീൻ സ്വാഗതം പറഞ്ഞു. എസ്.പി.സി ഗാർഡിയൻ പ്രസിഡന്റ് എസ്.ജയകുമാർ അദ്ധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ഉദ്ഘാടനം ചെയ്തു. കൊല്ലം എസ്.പി.സി അസി. നോഡൽ ഓഫീസർ വൈ.സാബു, പി.ടി.എ പ്രസിഡന്റ് ജയജിത്ത്, എസ്.ആർ.ഷെറിൻരാജ്, ഷിഹാസ്, വിമുക്തി കോ ഓഡിനേറ്റർമാരായ രതീഷ് കുമാർ, ജയകുമാർ, സി.പി.ഒമാരായ കുരീപ്പുഴ ഫ്രാൻസിസ്, ജാക്വലിൻ എന്നിവർ പങ്കെടുത്തു. പ്രിവന്റീവ് ഓഫീസർ ബിജുമോൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |