SignIn
Kerala Kaumudi Online
Sunday, 01 September 2024 5.09 AM IST

ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം: കൊടിമരജാഥയ്ക്ക് തുടക്കം

Increase Font Size Decrease Font Size Print Page
photo
ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളന വേദിയിൽ ഉയർത്തുന്നതിനുള്ള കൊടിമരം ജില്ലാ സെക്രട്ടറി ഏരൂർ സുഭാഷിന് നൽകി കെ.പി.സി.സി സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളന നഗരിയിൽ ഉർത്തുന്നതിന് ജില്ലാ സെക്രട്ടറി ഏരൂർ സുഭാഷ് ക്യാപ്ടനായിട്ടുള്ള കൊടിമര ജാഥയ്ക്ക് തുടക്കമായി. നെട്ടയത്ത് രാമഭദ്രന്റെ ശവകുടീരത്തിൽ നിന്ന് ആരംഭിച്ച യാത്രയുടെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എം.എം.നസീർ ഏരൂർ സുഭാഷിന് കൊടിമരം കൈമാറി നിർവഹിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.എം.നസീർ പറഞ്ഞു. ഐ.എൻ.ടി.യു.സി മേഖലാ ചെയർമാൻ സാബു ഏബ്രഹാം അദ്ധ്യക്ഷനായി. മുൻ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. അഞ്ചൽ സോമൻ, കെ.പി.സി.സി അംഗം അഡ്വ. സൈമൺ അലക്സ്, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.ശശിധരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, മറ്റ് നേതാക്കളായ എ.സക്കീർ ഹുസൈൻ, സി.ജെ.ഷോം, കുളത്തൂപ്പുഴ സലീം, പി.ബി.വേണുഗോപാൽ, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, അഡ്വ. ജി.സുരേന്ദ്രൻ, ആയൂർ ഗോപിനാഥ്, ഗീവർഗീസ്, പത്തടി സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.