SignIn
Kerala Kaumudi Online
Sunday, 01 September 2024 3.34 AM IST

നാളെ ഗതാഗത നിയന്ത്രണം

Increase Font Size Decrease Font Size Print Page

കൊട്ടാരക്കര: നവകേരള സദസുമായി ബന്ധപ്പെട്ട് നാളെ രാവിലെ 8 മുതൽ വൈകിട്ട് 7വരെ കൊട്ടാരക്കര പട്ടണത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റൂറൽ എസ്.പി കെ.എം.സാബുമാത്യു അറിയിച്ചു. നവകേരള സദസിൽ പങ്കെടുക്കുന്നവർ നാളെ വൈകിട്ട് മൂന്നിന് മുൻപായി ജൂബിലി മന്ദിരത്തിൽ പ്രവേശിക്കണം.നവകേരള സദസിനായി മൈലം, കുളക്കട പഞ്ചായത്തുകളിൽ നിന്നും ആളുകളുമായി എത്തുന്ന വാഹനങ്ങൾ ജൂബിലി മന്ദിരത്തിന് മുൻവശം ആളുകളെ ഇറക്കിയ ശേഷം വലിയ വാഹനങ്ങൾ പെന്തകോസ്ത് മിഷൻ വക പാർക്കിംഗ് ഗ്രൗണ്ടിലും എം.സി റോഡിൽ ഫെയ്ത്ത് ഹോം ജംഗ്ഷന് ശേഷം റോഡിന് ഇടത് വശവും പാർക്ക് ചെയ്യാം. ചെറിയ വാഹനങ്ങൾ ലോവർ കരിക്കത്ത് ഹുണ്ടായി ഷോറൂമിന് സമീപവും പഴയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം.ഉമ്മന്നൂർ, വെട്ടിക്കവല, വെളിയം പഞ്ചായത്തുകളിൽ നിന്നുള്ള വാഹനങ്ങൾ ജൂബിലി മന്ദിരത്തിന് മുൻവശം ആളുകളെ ഇറക്കിയ ശേഷം എം.സി റോഡിൽ മൈലം ഭാഗത്തേക്കുള്ള കുന്നക്കര ഭാഗത്ത് റോഡിന് ഇടത് വശം പാർക്ക് ചെയ്യണം.കരീപ്ര എഴുകോൺ, നെടുവത്തൂർ പഞ്ചായത്തുകളിൽ നിന്നുള്ള വാഹനങ്ങൾ ഫെയ്ത് ഹോമിന് സമീപം ആളുകളെ ഇറക്കിയ ശേഷം കരിക്കം - ബെവ്കോ ഔട്ട്ലറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.പുലമൺ ഗോവിന്ദമംഗലം റോഡിന്റെ ഇടത് വശം ചെറിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. പുലമൺ- കിഴക്കേത്തെരുവ് റോഡിൽ പാർക്കിംഗ് അനുവദിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.