കരുനാഗപ്പള്ളി: ഹോട്ടൽ ഭക്ഷണത്തിന്റെ ക്രമാതീതമായ വില വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണുകളിലെ ഹോട്ടലുകളിൽ അടുത്തിടെയായി ഭക്ഷണത്തിന് 50 ശതമാനത്തിലധികം വില വർദ്ധിപ്പിച്ച് ഉപഭോക്താകളെ ചൂഷണം ചെയ്യുന്നതായി പരാതിയുള്ളതിനാൽ ഭക്ഷണവില ഏകീകരിക്കുവാൻ നടപടിയെടുക്കണം. ഫുഡ് സേഫ്റ്റി വിഭാഗത്തിനും ജില്ലാ കൺസ്യൂമർ ഫോറത്തിനും പരാതി നൽകുവാൻ യോഗം തിരുമാനിച്ചു. കൺസ്യൂമർ കൗൺസിൽ താലൂക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. സംസ്ഥാനജനറൽ സെക്രട്ടറി ഷാജഹാൻ പണിക്കത്ത്, വർഗ്ഗീസ് മാത്യു കണ്ണാടി, വി.കെ.രാജേന്ദ്രൻ, ഹരിക്കുമാർ, ചന്ദ്രൻ , ഷെർലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |