SignIn
Kerala Kaumudi Online
Sunday, 01 September 2024 5.17 AM IST

സായന്തന രശ്മികൾ കവർ പേജ് പ്രകാശനം

Increase Font Size Decrease Font Size Print Page
photo

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒന്നാം വർഷ ബി.എ മലയാളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാതൃഭാഷാ ദിനത്തിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നു. ക്ളാസ് മുറിയിൽ നിന്നുമിറങ്ങുന്ന പുസ്തകത്തിൽ വിദ്യാർത്ഥികളെഴുതിയ 35 കവിതകളും 15 കഥകളും 10 ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമാണ് ഉൾപ്പെടുന്നത്.

'സായന്തന രശ്മികൾ' എന്ന പേരിലിറങ്ങുന്ന പുസ്തകത്തിന്റെ കവർപേജ് മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ പ്രകാശനം ചെയ്തു. കൊല്ലം നാണി ഹോട്ടലിൽ നടന്ന ചടങ്ങിൽ കോട്ടാത്തല ശ്രീകുമാർ, ഡി.അനിൽകുമാർ താഴം, അരുൺകുമാർ കുരീപ്പുഴ, ആർ.ലുബിന, കവിത ഗോവർദ്ധനം, ആർ.സുനൈന, ടെൽമ ജോസഫ്, സമൻഷ, ഹരിത രതീഷ്, ബുഷ്റ റഫീഖ്, ഷനൂജ, ജി.സൗമ്യ, അശ്വതി, അപ്സര രാജ് ചിറക്കര, സുമ മേഴ്സി, നൂർജഹാൻ എന്നിവർ പങ്കെടുത്തു. 21ന് പുസ്തകം പ്രകാശനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.