പോരുവഴി : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ പോരുവഴി ചാത്താകുളം ആർ.ശങ്കർ മെമ്മോറിയൽ 3856-ാം നമ്പർ ശാഖയിലെ രണ്ടാമത് ഗുരു പ്രതിഷ്ഠാ വാർഷികവും ഗുരുപൂജ മഹോത്സവവും ആത്മീയ പ്രഭാഷണവും നടന്നു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.അജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബികുമാർ, യൂണിയൻ കൗൺസിലർ പ്രേം ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് സ്വാമി ശിവബോധാനന്ദ ആത്മീയ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ. മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി. രജിതമോൾ നന്ദിയും പറഞ്ഞു.
പോരുവഴി ചാത്താകുളം ആർ ശങ്കർ മെമ്മോറിയൽ 3856-ാം നമ്പർ ശാഖയുടെ ഗുരു പ്രതിഷ്ഠാ വാർഷികം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |