കുണ്ടറ: മാമ്പുഴ ഗവ.എൽ.പി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച പ്രതികൾ പിടിയിൽ. കൊറ്റംകര പഞ്ചായത്ത് മുൻ പ്രസിഡന്റ് മാമ്പുഴ മുകുളുവിള വീട്ടിൽ സുരേഷ് ബാബു ( 54 ), സി.പി.എം ബ്രാഞ്ച് സെക്രട്ടറി തൃക്കോയിക്കൽ വിജയാലയത്തിൽ ജയകുമാർ ( 52) എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.
6 മണിക്ക് ശേഷം വോട്ടിംഗ് നടപടികൾ നടക്കുമ്പോൾ സ്കൂളിൽ അതിക്രമിച്ച് എത്തിയ പ്രതികളെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഒന്നാം പ്രതിയുടെ കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് പൊലീസ് ഉദ്യോഗസ്ഥന്റ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ കുണ്ടറ സ്റ്റേഷനിലെ സി.പി.ഒ ബിനിലിനെ കുണ്ടറ താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |