SignIn
Kerala Kaumudi Online
Friday, 27 September 2024 3.40 PM IST

പുരാണ കഥനം നവീകരണ മാർഗം: സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ

Increase Font Size Decrease Font Size Print Page

പന്മന: പുരാണ കഥനം നവീകരണങ്ങൾക്ക് കാരണമാകുമെന്ന് തീർത്ഥ പാദ സമൂഹത്തിന്റെ ആചാര്യൻ സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ പറഞ്ഞു. പന്മന ആശ്രമത്തിൽ ചട്ടമ്പി സ്വാമികളുടെ സമാധി ശദാബ്ദിയോട് അനുബന്ധിച്ച് നടന്ന മഹാഗുരുപർവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഋഷിമാർ കഥകൾ രചിച്ചത് സമൂഹത്തെ നേർവഴിക്ക് നടത്താനാണ്. ബുദ്ധനും ക്രിസ്തുവും സ്വീകരിച്ച കഥന സമ്പ്രദായമാണ് ചട്ടമ്പിസ്വാമികൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷനായി. സ്വാമി കൃഷ്ണമയാനന്ദ തീർത്ഥ പാദർ, ശബരിനാഥൻ എം.എൽ.എ, സിനിമ താരം സുധീർ കരമന, എ.ആർ.കൃഷ്ണകുമാർ, ആയിക്കുന്നം വിജയൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സുധീർ കരമനയെ ആദരിച്ചു. തുടർന്ന് കാര്യമാത്ര വിജയൻ തന്ത്രിയുടെ നേതൃത്വത്തിൽ മഹാ ചണ്ഡിക ഹോമവും കോഴിക്കോട് പ്രശാന്ത് വർമ്മയുടെ നേതൃത്വത്തിൽ മാനസ ജപ ലഹരിയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.