SignIn
Kerala Kaumudi Online
Friday, 27 September 2024 5.08 PM IST

ജില്ലയിൽ പിടിമുറുക്കി ഹെപ്പറ്റെറ്റിസ് ബി

Increase Font Size Decrease Font Size Print Page
hepp

കൊല്ലം: കരളിനെ ബാധിക്കുന്ന വൈറസ് രോഗമായ ഹെപ്പറ്റെറ്റിസ് ബി ജില്ലയിൽ പിടിമുറക്കുന്നു. ഈ വർഷം ഇതുവരെ 69 പേർക്കാണ് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചത്. 16 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. കഴിഞ്ഞ 13 വരെയുള്ള കണക്കാണിത്.

ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയാണ് കരൾ വീക്കത്തിന് കാരണമാകുന്ന വൈറസുകൾ. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ചില രോഗികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന അസുഖത്തിന് കാരണമാവുകയും ക്രമേണ ഇവ സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്യും.

ഹെപ്പറ്റൈറ്റിസ് ബി രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി - ഡി രോഗബാധ വളരെ തീവ്രവും സങ്കീർണവുമാണ്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണ ഗതിയിൽ ദീർഘകാല സങ്കീർണതകൾക്ക് കാരണമാകാറില്ല. ഇവയുടെ ലക്ഷണങ്ങൾ സമാനമാണ്. രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

ആരോഗ്യം അണുവിമുക്തമാകണം

 ഹെപ്പറ്റൈറ്റിസ് ബി, ഡി, സി എന്നിവ പകരുന്നത് അണുവിമുക്തമാകാത്ത സൂചിയിലൂടെയും ഉപകരണങ്ങളിലൂടെയും

 സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കൽ, ലൈംഗികബന്ധം എന്നിവയിലൂടെയും പകരാം

 രോഗബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും പകരും

 ഹെപ്പറ്റൈറ്റിസ് എയും ഇയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്

ലക്ഷണം

 മഞ്ഞപ്പിത്തം  ശരീരക്ഷീണം  വയറുവേദന  പനി  വിശപ്പില്ലായ്മ

പ്രതിരോധം

ഹെപ്പറ്റൈറ്റിസ് ബി, ഡി, സി

  • കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ പ്രതിരോധ കുത്തിവയ്പ്പ് നൽകുക
  • ടാറ്റു, അക്യുപങ്ക്ചർ എന്നിവ സുരക്ഷിതമായി സ്വീകരിക്കുക
  • സൂചിയും സിറിഞ്ചും പങ്കിടരുത്
  • സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്
  • അംഗീകൃത രക്തബാങ്കുകളിൽ നിന്ന് രക്തം സ്വീകരിക്കുക
  • ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക

ഹെപ്പറ്റൈറ്റിസ് എ, ഇ

  • ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുക
  • നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കു

ചികിത്സ

 ബി, സി രോഗങ്ങൾക്ക് ആന്റി വൈറൽ ചികിത്സ ലഭ്യം

 എ, ഇ രോഗങ്ങൾക്ക് ആന്റിവൈറൽ മരുന്നുകൾ ആവശ്യമില്ല

ഹെപ്പറ്റൈറ്റിസ് എ, ബി (2024)

ജനുവരി - 4,11

ഫെബ്രുവരി -1 ,7

മാർച്ച് - 1, 21

ഏപ്രിൽ -6, 21

മേയ് (13 വരെ) - 4, 9

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.