പുനലൂർ: ഇടത്പക്ഷ അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ പുനലൂർ ബാർ അസോസിയേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബാർ അസോസിയേഷന്റെ വരവ്,ചെലവ് കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതായും അഭിഭാഷകരുടെ പൊതു സ്വത്തായ അസോസിയേഷൻ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷത്തിൽ അധികം രൂപ കാണാനില്ലെന്നും അത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇടത് അഭിഭാഷക സംഘടകൾ പ്രതിഷേധ സംഗമം നടത്തിയത്. വിവരാവകാശ കമ്മിഷൻ മുൻ അംഗവും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ അഡ്വ.എച്ച്.രാജീവൻ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ.പിങ്കിൾ ശശി അദ്ധ്യക്ഷയായി. ബാർ അഅസോസിയേഷൻ മുൻ സെക്രട്ടറി അഡ്വ.ജെ.ബാഹുലേയൻ,എ.ഐ.എൽ.യുസംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബി.ഷംനാദ്, അഭിഭാഷകരമായ പി.എസ്.ചെറിയാൻ, എസ്.സൂരജ്, പി.ബി.അനിൽമോൻ,ലെനുജമാൽ, വിമൽ കെ.പ്രകാശ്,ഫിറോസ് ഖാൻ, യു.ബിജു, സതീഷ്കുമാർ, ടി.രാജു,സാബു, അനൂപ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |