കുണ്ടറ: കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ കുണ്ടറ ആശുപത്രി മുക്കിൽ ട്രാഫിക് ഐലന്റിനോട് ചേർന്ന് സി.സി ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് ഒടിഞ്ഞു തൂങ്ങി. ക്യാമറയുടെ വയറിന്റെ ബലത്തിലാണ് പൈപ്പ് നിലംപതിയ്ക്കാതെ നിൽക്കുന്നത്. പൈപ്പും ക്യാമറയുമുൾപ്പെടെയുള്ളവ ഏത് നിമിഷവും വഴിയാത്രക്കാരുടെ മുകളിലേക്ക് വീഴാവുന്ന നിലയിലാണ്. നാട്ടുകാർ അധികൃതരെ വിളിച്ചറിയിച്ചെങ്കിലും ഇന്നലെ രാത്രി വൈകിയും പുനസ്ഥാപിക്കാൻ നടപടിയുണ്ടായില്ല. കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ഹൈവേകളുടെ സംഗമസ്ഥാനമായ തിരക്കേറിയ ആശുപത്രി മുക്കിലൂടെ ദിനംപ്രദി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ക്യാമറയൂണിറ്റടങ്ങുന്ന ഇരുമ്പ് പൈപ്പ് വാഹനങ്ങളുടെയോ വഴിയാത്രക്കാരുടെയോ മുകളിൽ വീണ് അപകടം ഉണ്ടാകുന്നതിന് മുമ്പേ നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |