കരുനാഗപ്പള്ളി : മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളുടെ മറവിൽ കണ്ടൽമരത്തൈകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. വനംവകുപ്പിന്റെ സഹകരണത്തോടെ വിദ്യാധിരാജ കോളേജിന് സമീപം കേരള യൂത്ത് പ്രമോഷൻ കൗൺസിലും പള്ളിക്കലാർ സംരക്ഷണ സമിതിയും സംയുക്തമായി കഴിഞ്ഞ അഞ്ചുവർഷമായി നട്ടുപിടിപ്പിച്ച് പരിപാലിച്ചു വന്ന മരങ്ങളാണ് മഴക്കാലപൂർവ ശുചീകരണത്തിന്റെ പേരിൽ ജെ.സി.ബി കയറ്റി നശിപ്പിച്ചത്. കണ്ടൽ ചെടികൾ, ഞാവൽ, കണിക്കൊന്ന, മുള എന്നിവ നശിപ്പിച്ചവയിൽപ്പെടുന്നു. ഇതിനെതിരെ വനം വകുപ്പിന് പരാതി നൽകുമെന്ന് പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി.മഞ്ജുക്കുട്ടൻ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |