കൊല്ലം: ഗതാഗത നിയമങ്ങളെപ്പറ്രി പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ബുക്കും പേപ്പറും പരിപാടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കേരള എം.വി.ഡിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ബുക്കും പേപ്പറും എന്ന പേരിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലാണ് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത്. പൊതുജനങ്ങൾക്ക് സംശയങ്ങൾ വീഡിയോയായി ചിത്രീകരിച്ച് 9188961215 എന്ന വാട്ട്സ് ആപ്പ് നമ്പരിലേക്ക് അയക്കാം.
ഓരോ ആഴ്ചയിലും വരുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വെള്ളിയാഴ്ചകൾ തോറും സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലായിരിക്കും മറുപടി നൽകുക. മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാകും ഓരോ എപ്പിസോഡിലും മറുപടി പറയുന്നത്.
റോഡ്സുരക്ഷാ, ഗതാഗത നിയമങ്ങൾ എന്നിവയ്ക്ക് പുറമെ മോട്ടോർ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങളെപ്പറ്റിയുള്ള സംശയങ്ങളും ചോദിക്കാം. ഒരുമാസം മുൻപ് സംപ്രേക്ഷണം ചെയ്തുതുടങ്ങിയ പരിപാടിൽ 9 എപ്പിസോഡുകൾ ഇതുവരെ സംപ്രേക്ഷണം ചെയ്തു. 20 മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ഒരു എപ്പിസോഡിൽ പരമാവധി അഞ്ച് ചോദ്യങ്ങൾ വരെ ഉൾപ്പെടുത്തും.
രണ്ടര മാസം മുൻപ് ആരംഭിച്ച പരിപാടിക്ക് പൊതുജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഴ്ചതോറും വരുന്ന സംശയങ്ങളുടെ എണ്ണവും വർദ്ധിച്ചു. പരിപാടി ജനങ്ങളുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്. കാഴ്ചക്കാരുടെ എണ്ണവും വർദ്ധിച്ചു.
മോട്ടോർ വാഹന വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |