SignIn
Kerala Kaumudi Online
Friday, 27 September 2024 3.41 PM IST

തകർന്ന പുലിമുട്ടിന് മുന്നിൽ മനുഷ്യമതിൽ നിർമ്മിച്ച് പ്രതിഷേധം

Increase Font Size Decrease Font Size Print Page
alp
കനത്ത കടലാക്രമണത്തിൽ തകർന്ന ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തീരം പുലിമുട്ടുകൾ നിർമ്മിച്ച് സംരക്ഷിക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ച് ആലപ്പാട്ട് നടന്ന മനുഷ്യഭിത്തി നിർമ്മിച്ചുള്ള പ്രതിഷേധം

ആലപ്പാട്: കാലവർഷത്തെ തുടർന്ന് കനത്ത കടലാക്രമണത്തിൽ തകർന്ന ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തീരം പുലിമുട്ടുകൾ നിർമ്മിച്ച് സംരക്ഷിക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ച് മനുഷ്യഭിത്തി നിർമ്മിച്ച് പ്രതിഷേധിച്ചു. ആലപ്പാട്ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് യു. ഉല്ലാസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികളും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധത്തിന് നേതൃത്വം നൽകി. ആലപ്പാട് ഗ്രാമപഞ്ചായത്തിനെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 172.50 കോടി രൂപയുടെ കടൽഭിത്തി നിർമ്മാണം നടത്താത്ത നടപടികൾക്ക് എതിരെയാണ് സമരം. തുടർസമരങ്ങൾ ഉണ്ടാകുമെന്ന് സമരക്കാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, മണ്ഡലം പ്രസിഡന്റ് ഷിബു പഴനിക്കുട്ടി, യു.ഡി.ഫ് ചെയർമാൻ ചന്ദ്രബോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ, സ്ഥിരംസമിതി അംഗങ്ങളായ ഷിജി,ഹജിത, മായ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ, ബേബി, പ്രസീതകുമാരി, സരിത, ഉദയകുമാരി നേതാക്കൻമാരായ രാജപ്രിയൻ, ബിനു, സുനിൽ കൈലാസം, മീരാസജി, സന്ദ്രസത്യൻ പ്രിയൻ, ബിനു തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.