കൊല്ലം: ഇ.എസ്.ഐ ആശ്രാമം ആശുപത്രിയിലും ഇതര ആശുപത്രികളിലും കരാരടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും കുടുംബത്തിനും ഇ.എസ്.ഐ ആനുകൂല്യമോ സൗജന്യ മെഡിക്കൽ ആനുകൂല്യമോ അനുവദിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഇ.എസ്.ഐ.സി ഡയറക്ടർ ജനറലിനോടും റീജിയണൽ ഓഫീസറോടും ആശ്രാമം മെഡിക്കൽ സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.
രോഗികൾക്ക് സേവനം നൽകുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും രോഗം പിടിപ്പെട്ടാൽ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകയാണ്. ഇവർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കാത്തത് നീതികരിക്കാനാവില്ല. സ്ഥിരം ജീവനക്കാർക്ക് ചികിത്സ ലഭിക്കുമ്പോൾ കരാർ തൊഴിലാളികൾക്ക് നിഷേധിക്കുന്നത് വിവേചനപരമാണ്. സൗജന്യ ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |