കൊല്ലം: സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് ജില്ലാ റൈഫിൾ അസോസിയേഷൻ കൊല്ലം സംഘടിപ്പിച്ച ജില്ലാതല ഷൂട്ടിംഗ് മത്സരത്തിന് ഡി.പി.എസ് കൊല്ലം ആതിഥേയത്വം വഹിച്ചു. കൊല്ലം ഡി.പി.എസ് സ്കൂൾ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിൽ ജില്ലാ കളക്ടറും ജില്ലാ റൈഫിൾ അസോ. പ്രസിഡന്റുമായ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. 45 ഷൂട്ടർമാർ വിവിധ ഇനങ്ങളിൽ മത്സരിച്ചു. സമാപന ചടങ്ങിൽ ജില്ലാ പൊലീസ് ചീഫും ജില്ലാ റൈഫിൽ അസോ. സീനിയർ വൈസ് പ്രസിഡന്റുമായ വിവേക് കുമാർ അദ്ധ്യക്ഷനായി. ഡി.പി.എസ് കൊല്ലം ഡയറക്ടർ ഡോ. ഹസൻ അസീസ് വിജയികളെ അനുമോദിച്ചു. പ്രിൻസിപ്പൽ സഞ്ജീവ് കുമാർ സന്നിഹിതനായി. ജൂലായിൽ പാലക്കാട് നടക്കുന്ന സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് 20 ൽ പരം ഷൂട്ടേഴ്സ് യോഗ്യത നേടി. ഡൽഹി പബ്ലിക് സ്കൂളിൽ നിന്ന് 8 ഷൂട്ടേഴ്സ് സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |