SignIn
Kerala Kaumudi Online
Monday, 25 May 2026 2.00 AM IST

വാക്ക് ഇൻ ഇന്റർവ്യൂ

കൊ​ല്ലം: പ​ട്ടി​ക​വർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴിലെ കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ഹോ​സ്റ്റ​ലു​ക​ളി​ലും മോ​ഡൽ റ​സി​ഡൻ​ഷ്യൽ സ്​കൂ​ളി​ലും കു​ക്ക്, വാ​ച്ച്​മാൻ, ആ​യ ത​സ്​തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തിൽ നി​യ​മ​നം ന​ട​ത്തുന്നു. ജി​ല്ല​യിൽ അ​മൃ​ത​കു​ളം, കു​ള​ത്തൂപ്പു​ഴ, അ​ച്ചൻ​കോ​വിൽ, ഉ​റു​കു​ന്ന് ഹോ​സ്റ്റ​ലു​കൾ, കു​ള​ത്തൂപ്പു​ഴ മോ​ഡൽ റ​സി​ഡൻ​ഷ്യൽ സ്​കൂ​ളി​ലേ​ക്കും ആ​ല​പ്പു​ഴ ജി​ല്ല​യിൽ മാ​യി​ത്ത​റ പ്രീ മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലു​മാ​ണ് ഒ​ഴി​വു​കൾ. പ്രാ​യ​പ​രി​ധി: 20-​45നും മദ്ധ്യേ. യോ​ഗ്യ​ത, ജാ​തി, വ​രു​മാ​നം, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​കർ​പ്പു​ക​ളും സ​ഹി​തം 29ന് രാ​വി​ലെ 10ന് പു​ന​ലൂർ ജി​ല്ലാ പ​ട്ടി​ക​വർ​ഗ വി​ക​സ​ന ഓ​ഫീ​സിൽ ന​ട​ത്തു​ന്ന ഇന്റർ​വ്യൂ​വിൽ പ​ങ്കെ​ടു​ക്ക​ണം. വി​വ​ര​ങ്ങൾ​ക്ക്: pnlrtdo@gmail.com ഫോൺ: 0475-2222353.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL