SignIn
Kerala Kaumudi Online
Monday, 25 May 2026 2.00 AM IST

ഓ​പ്പ​റേ​ഷൻ തൂ​ഫാ​ന് പിന്തു​ണ

കൊ​ല്ലം: ല​ഹ​രി​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തിൽ ആ​രം​ഭി​ക്കു​ന്ന ഓ​പ്പ​റേ​ഷൻ തൂ​ഫാൻ ദ നർ​കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ജി​ല്ലാ ക​മ്മി​റ്റി പിന്തു​ണ പ്ര​ഖ്യാപി​ച്ചു. സർ​ക്കാ​രി​ന്റെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങൾ​ക്ക് പ്ര​സ്ഥാ​ന​ത്തി​ന്റെ​ പിന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കുമെ​ന്നും പൊ​തു​സ​മൂ​ഹം സർ​വ്വ​സ​ജ്ജ​മാ​യി രം​ഗ​ത്തിറ​ങ്ങ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യപ്പെ​ട്ടു. ജി​ല്ലാ വൈ​സ് ചെ​യർ​മാൻ കോ​ശി ​പ​ണി​ക്കർ അ​ദ്ധ്യ​ക്ഷനായി. ജ​ന​റൽ കൺ​വീ​നർ യോ​ഹ​ന്നാൻ ആന്റ​ണി, ഫാ. ബി​നു തോ​മ​സ്, എ.ജെ.ഡി​ക്രൂ​സ്, കു​ഞ്ഞ​ച്ചൻ പ​രു​ത്തി​യ​റ, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്​കു​മാർ, വ​സ​ന്ത​കു​മാർ ക​ല്ലും​പു​റം, പന്മന എ​സ് ച​ന്ദ്ര​ബാ​ബു, മ​ണ്ണൂർ ഷാ​ജി എ​ന്നി​വർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL