ഓപ്പറേഷൻ തൂഫാന് പിന്തുണ
Monday 25 May 2026 12:51 AM IST
കൊല്ലം: ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ നർകോ ഹണ്ട് പദ്ധതിക്ക് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് പ്രസ്ഥാനത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും പൊതുസമൂഹം സർവ്വസജ്ജമായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് ചെയർമാൻ കോശി പണിക്കർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ യോഹന്നാൻ ആന്റണി, ഫാ. ബിനു തോമസ്, എ.ജെ.ഡിക്രൂസ്, കുഞ്ഞച്ചൻ പരുത്തിയറ, മേച്ചേഴത്ത് ഗിരീഷ്കുമാർ, വസന്തകുമാർ കല്ലുംപുറം, പന്മന എസ് ചന്ദ്രബാബു, മണ്ണൂർ ഷാജി എന്നിവർ സംസാരിച്ചു.