സമഗ്രമായ അന്വേഷണം വേണം
Monday 25 May 2026 12:02 AM IST
കൊല്ലം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിലെ ഗുരുതര പിഴവ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ശരിയായ മുൻകരുതലുകളില്ലാതെ ഗുണനിലവാരമില്ലാത്ത സാങ്കേതിക വിദ്യയിലൂടെ നടപ്പാക്കിയ പരിഷ്കാരം പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകളുടെ എണ്ണം മുൻവർഷത്തേക്കാൾ മൂന്ന് ഇരട്ടിയോളമാക്കി. പുനപരീക്ഷ മൂല്യനിർണയത്തിനുളള സമയപരിധി നീട്ടണം. സൈറ്റിലെ സാങ്കേതിക പിഴവ് പരിഹരിക്കണം. പുനർമൂല്യനിർണയം സൗജന്യമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.