ബോധവത്കരണ ക്ലാസ്

Monday 25 May 2026 12:06 AM IST
ലാലാജി ഗ്രന്ഥശാല, താലൂക്ക് ലീഗല്‍ സര്‍വീസസ് സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ പി. സോമരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

ക​രു​നാ​ഗ​പ്പ​ള്ളി: ലാ​ലാ​ജി ഗ്ര​ന്ഥ​ശാ​ല, താ​ലൂ​ക്ക് ലീ​ഗൽ സർ​വീ​സ​സ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തിൽ ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. മോ​ഡൽ ഹ​യർ സെ​ക്കൻഡറി സ്​കൂ​ളി​ലെ സ്റ്റു​ഡന്റ്‌​സ് പൊലീ​സ് കേ​ഡ​റ്റു​കൾ​ക്കാ​യി 'വി​ദ്യാർത്​ഥി​ക​ളും നി​യ​മ പ​രി​ര​ക്ഷ​യും' എ​ന്ന വി​ഷ​യ​ത്തിൽ സെ​മി​നാർ സം​ഘ​ടി​പ്പി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ ചെ​യർ​മാൻ പി.സോ​മ​രാ​ജൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. അ​ഡ്വ. ആ​ഷി​ഖ് മു​ഹ​മ്മ​ദ് ക്ലാസ് ന​യി​ച്ചു. എ​ച്ച്.എം മീ​ര.ബി.നാ​യർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡന്റ് പ്രൊ​ഫ. കെ.ആർ.നീ​ല​ക​ണ്ഠ​പി​ള്ള അ​ദ്ധ്യ​ക്ഷനായി. വാർ​ഡ് കൗൺ​സി​ലർ ഗി​രീ​ഷ്​കു​മാർ, ലൈ​ബ്രേ​റി​യൻ ബി.സ​ജീ​വ് കു​മാർ, അ​മ്പി​ളി, എം.മ​നൂ​ജ എ​ന്നി​വർ സം​സാ​രി​ച്ചു. പി.എൽ.വി ഫാ​ത്തി​മ താ​ജു​ദ്ദീൻ സ്വാ​ഗ​ത​വും വേ​ളൂർ ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.