കെ.എസ്.ആർ.ടി.സി ബസിന് മുകളിലേയ്ക്ക് മരം വീണു

Monday 25 May 2026 12:16 AM IST

​കൊല്ലം: കേരളപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. ഇന്നലെ ഉച്ചയോടെ കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലേക്കാണ് ഉണങ്ങിയ മരം വീണത്. ബസിന്റെ മുകൾഭാഗം തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.