കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഹാർബറുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. കൊവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ ഇന്നും നാളെയുമായി മെഗാ ടെസ്റ്റ് ഡ്രൈവ് നടത്തും. ചെക്ക്പോസ്റ്റുകളിലെ പരിശോധനാ സംവിധാനങ്ങളും താഴേത്തട്ടിലുള്ള നിരീക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.
കർഫ്യൂ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലും റൂറൽ മേഖലയിലും പൊലീസ് പരിശോധന ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണറും അഡീഷണൽ റൂറൽ എസ്.പിയും യോഗത്തിൽ അറിയിച്ചു.
സബ് കളക്ടർ ശിഖാ സുരേന്ദ്രൻ, എ.ഡി.എം അലക്സ്.പി. തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |