കൊല്ലം: കൊവിഡ് ചികിത്സയ്ക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് പതിനൊന്ന് വെന്റിലേറ്ററുകൾ വിവിധ ആശുപത്രികൾക്ക് നൽകി. കഴിഞ്ഞ മാർച്ചിലാണ് 15 വെന്റിലേറ്ററുകൾക്കായി 150 ലക്ഷം രൂപ വകയിരുത്തിയത്. ഇപ്പോൾ നൽകിയ 11 വെന്റിലേറ്ററുകൾ കൂടാതെ പുനലൂർ താലൂക്ക് ആശുപത്രിയ്ക്ക് 4 വെന്റിലേറ്ററുകൾ കൂടി അനുവദിച്ചിരുന്നു.
എന്നാൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് വെന്റിലേറ്ററുകൾ ആവശ്യമില്ലെന്നും തുക ആശുപത്രിയിലെ മറ്റ് ഉപകരണങ്ങൾക്കായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മാമോഗ്രാഫി യൂണിറ്റ് ആരംഭിക്കുന്നതിന് തുക മാറ്റി അനിവദിച്ചു.
കൊവിഡ് ചികിത്സയ്ക്ക് കാലതാമസം വരുത്തിയ സർക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും നിരുത്തരവാദ നടപടിയെ എം.പി വിമർശിച്ചു. യഥാസമയം നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
അനുവദിച്ച വെന്റിലേറ്ററുകൾ
പാരിപ്പള്ളി മെഡി. കോളേജ്: 5
കൊല്ലം ജില്ലാ ആശുപത്രി: 5
കടയ്ക്കൽ ഗവ. ആശുപത്രി: 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |