SignIn
Kerala Kaumudi Online
Friday, 19 April 2024 8.06 AM IST

വീണ്ടും കടുപ്പിച്ച് നിയന്ത്രണം

police

 മുന്നറിയിപ്പ് നൽകി ജില്ലാഭരണകൂടം

കൊല്ലം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നു. ഇതോടൊപ്പം സ്വയം നിയന്ത്രണം അനിവാര്യമാണെന്നും ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി.

ജില്ലയിൽ വിവിധയിടങ്ങളിൽ സ്ക്വാഡുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നിയന്ത്രണ ലംഘകർക്ക് താക്കീത് നൽകിയെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ പിഴയീടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് താലൂക്ക് തല സ്ക്വാഡുകൾ പരിശോധന നടത്തിയത്.

 പൊലീസ് പരിശോധന

കേസുകൾ - അറസ്റ്റിലായവർ- കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ

സിറ്റി - 643 - 102 - 12
റൂറൽ - 320 - 28 - 0

 താലൂക്ക് തല സ്‌ക്വാഡ് പരിശോധന

താലൂക്ക് - താക്കീത് നൽകിയത് - പിഴയീടാക്കിയത്


കൊട്ടാരക്കര - 63 - 16
പുനലൂർ - 22 - 1
പത്തനാപുരം - 15 - 0
കുന്നത്തൂർ - 56 - 2
കരുനാഗപ്പള്ളി - 50 - 9
കൊല്ലം - 6 - 0

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.