കൊല്ലം : വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കൊവിഡ് നെഗറ്റീവ് / രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. മെയ് ഒന്ന്, രണ്ട് തീയതികളിലായി വോട്ടെണ്ണലിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്റുമാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ 72 മണിക്കൂറിനകം ലഭിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശനം ലഭിക്കൂ.
29, 30 തീയതികളിൽ ടെസ്റ്റിനായി സജ്ജമാക്കിയ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമയം. ടി.എം. വർഗീസ് ഹാൾ, ഹോക്കി സ്റ്റേഡിയം, താലൂക്ക് ആശുപത്രികളായ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, കടയ്ക്കൽ, നീണ്ടകര, നെടുങ്ങോലം, ശാസ്താംകോട്ട, കുണ്ടറ എന്നിവിടങ്ങൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങളായ അഞ്ചൽ, ചവറ, കലയ്ക്കോട്, കുളക്കട, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി, നെടുമൺകാവ്, നിലമേൽ, ഓച്ചിറ, പാലത്തറ, പത്തനാപുരം, ശൂരനാട്, ചവറ, തെക്കുംഭാഗം, തൃക്കടവൂർ, വെളിനല്ലൂർ എന്നിവിടങ്ങൾ തുടങ്ങിയവയാണ് കേന്ദ്രങ്ങളെന്ന് ഡി.എം.ഒ അറിയിച്ചു. ഫോൺ: 0474 2797609, 8589015556.
സ്വകാര്യ ആശുപത്രികളും സജ്ജമാക്കും
കൊല്ലം : ജില്ലയിലെ സ്വകാര്യ ആശുപത്രികളെ ഓക്സിജൻ സംവിധാനം, ഐ.സി.യു വെന്റിലേറ്റർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.കൊവിഡ് പ്രാഥമിക, ദ്വിതീയ ചികിത്സാ കേന്ദ്രങ്ങൾ, വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്കുള്ള ഡോമിസിലറി സി.എഫ്.എൽ.ടി.സി എന്നിവ വീണ്ടുംതുടങ്ങും. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആവശ്യമായ ഓക്സിജൻ സിലിണ്ടറുകളും കരുതൽ ശേഷിയും കൂട്ടും. പരിശോധനകൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 93 സെക്ടറൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |