രജിസ്ട്രേഷൻ ഒഴിവാക്കി
കൊല്ലം: രണ്ടാംഘട്ട വാക്സിനെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ഒഴിവാക്കിയതോടെ ആശങ്കകൾക്ക് പരിഹാരമായി. വീണ്ടും പേര് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നതോടെ സർക്കാർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
രണ്ടാംഘട്ട വാക്സിൻ വേണ്ടവരുടെ ലിസ്റ്റ് സർക്കാരിന്റെ കൈവശമുണ്ട്. ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിശദാംശങ്ങൾ രജിസ്റ്റേഡ് മൊബൈൽ നമ്പരിൽ ലഭിക്കും. തീയതിയും സമയവും അനുസരിച്ച് കുത്തിവയ്പ് കേന്ദ്രത്തിലെത്തി ഡോസ് സ്വീകിരച്ച് മടങ്ങാം. നിശ്ചിത സമയത്തിനുള്ളിൽ എത്തിയില്ലെങ്കിൽ പിന്നീട് വാക്സിൻ ലഭ്യമാകുന്നത് താമസിച്ചേക്കാം.
വാക്സിനെടുക്കേണ്ടവർ: 3,50,000
മുൻഗണനാ ക്രമം
പ്രായമായവർ, വികലാംഗർ, ഗുരുതര രോഗം ബാധിച്ചവർ, കിടപ്പുരോഗികൾ, മാനസിക വൈകല്യമുള്ളവർ എന്നിവർക്ക് വാക്സിൻ വിതരണത്തിന് മുൻഗണനയുണ്ട്. ആളുകൾ വരുന്ന മുറയ്ക്കാണ് മുൻഗണന നൽകുന്നത്. പരമാവധി ഡോസ് കൊടുത്തു തീർക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
''
ജില്ലയിലെ വാക്സിൻ ക്ഷാമം താത്കാലികമായി പരിഹരിച്ചിട്ടുണ്ട്. അടുത്ത നാല് ദിവസത്തേയ്ക്ക് വാക്സിൻ സ്റ്റോക്കുണ്ട്.
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |