SignIn
Kerala Kaumudi Online
Friday, 19 April 2024 8.52 AM IST

അതിവേഗം കൊവിഡ് വ്യാപനം

covidd

 ഇന്നലെ 2946 പേർക്ക്

കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി മാറുന്നു. ഇന്നലെ 2,946 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്രയധികം പേർക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.

ഇന്നലെ 2,745 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും ആറ് പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 2,939 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.

 2000 കടന്ന ദിനങ്ങൾ

ഇന്നലെ: 2,946

ഈമാസം 4ന്: 2,429

കഴിഞ്ഞമാസം 29ന്: 2,058

 ആകെ കൊവിഡ് ബാധിച്ചത്: 1,22,677

 നിലവിൽ ചികിത്സയിലുള്ളവർ: 7,099

 രോഗമുക്തർ: 1,15,148

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.