കണ്ടെയ്ൻമെന്റ് സോണിൽ കെ.എസ്.ഇ.ബി നിർദേശം
കൊല്ലം: കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ഉപഭോക്താക്കൾക്ക് സ്വയം മീറ്റർ റീഡിംഗെടുത്ത് വൈദ്യുതി ബിൽ അടയ്ക്കാനുള്ള സൗകര്യം ആരംഭിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ബിൽ തുക കുടിശികയായി ഭീമമായ തുക അടയ്ക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് നടപടി.
കെ.എസ്.ഇ.ബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തവർക്കാണ് സേവനം ലഭ്യമാകുക. നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. സഹായത്തിന് അതാത് സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടാൽ മതിയാകും. മീറ്റർ റീഡിംഗെടുക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ മീറ്റർ റീഡിംഗ് എടുക്കുന്നവരുടെ അറിയിപ്പുകൾക്കനുസരിച്ച് സെക്ഷൻ ഓഫീസുകളിൽ നിന്നാണ് നിരക്ക് നിശ്ചയിക്കുന്നത്. സെൽഫ് റീഡിംഗ് മോഡിലേക്ക് സീനിയർ സൂപ്രണ്ട് ഷെഡ്യൂൾ ചെയ്യുമ്പോൾ മാത്രമാണ് അനുമതി സന്ദേശം ഫോണുകളിൽ ലഭിക്കുകയുള്ളു.
റീഡിംഗെടുക്കുന്ന രീതി
1. സെൽഫ് റീഡിംഗിനുള്ള അനുമതി സന്ദേശം ഫോണിൽ ലഭിക്കും
2. ലിങ്കിൽ കയറിയാൽ ഉപഭോക്താവിന്റെ പേരും മുൻ റീഡിംഗും കാണാൻ കഴിയും
3. ഇതിൽ റീഡിംഗ് രേഖപ്പെടുത്താം
4. മീറ്റർ ഫോട്ടോ എന്നതിൽ ക്ലിക്ക് ചെയ്ത് മീറ്റർ റീഡിംഗിന്റെ ഫോട്ടോയെടുക്കുക
5. 'കൺഫേം മീറ്റർ റീഡിംഗ്' ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ റീഡിംഗ് പൂർത്തിയാകും
6. രേഖപ്പെടുത്തിയ മീറ്റർ റീഡിംഗും ഫോട്ടോയും ഒത്തുനോക്കി ബിൽ തയ്യാറാക്കുകയും എസ്.എം.എസ് സന്ദേശം ലഭിക്കുകയും ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |