ജില്ലയിൽ കാർഡുടമകൾ 7,46,045
റേഷൻ കടകൾ:1,419
കൊല്ലം: രണ്ടാം ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച മേയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ സജീവമായി. വിവിധ വിഭാഗങ്ങളിലായി 7,46,045 കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് ലഭിക്കുക. ഈ മാസം15 മുതലാണ് കിറ്റ് വിതരണം തുടങ്ങിയത്.
സിവിൽ സപ്ലൈസിന്റെ റീജിയണൽ ഓഫീസുകളാണ് കിറ്റ് വിതരണം നിയന്ത്രിക്കുന്നത്. അതാത് താലൂക്കുകളിലെ സിവിൽ സപ്ലൈസ് ഓഫീസുകളും മേൽനോട്ടം വഹിക്കും. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിനാണ് ആദ്യം കിറ്റ് ലഭിക്കുക.
തുടർന്ന് മുൻഗണനാവിഭാഗം (പിങ്ക്), സംസ്ഥാന സബ്സിഡി ലഭിക്കുന്നവർ (നീല), സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗം (വൈള്ള) എന്നിങ്ങനെയാണ് വിതരണം. വിതരണത്തിനുള്ള കിറ്റുകൾ റേഷൻ കടകളിൽ ലഭ്യമാക്കിയതിനാൽ ഇത്തവണ പരാതിക്കിടവരില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കിറ്റിലുള്ളത്
ചെറുപയർ - 500 ഗ്രാം
ഉഴുന്ന് - 500 ഗ്രം
പഞ്ചസാര - 1 കിലോ
തുവര - 250 ഗ്രാം
കടല - 250 ഗ്രാം
തേയില -100 ഗ്രാം
മുളക് പൊടി - 100 ഗ്രാം
മഞ്ഞൾ പൊടി -100 ഗ്രാം
വെളിച്ചെണ്ണ - അര ലിറ്റർ
ആട്ട - 1 കിലോ
ഉപ്പ് -1 കിലോ
(കിറ്റ് നിറയ്ക്കുന്നത് തുണി സഞ്ചിയിൽ)
കാർഡ്, എണ്ണം
മഞ്ഞ - 48,336
പിങ്ക് - 2,94,925
നീല - 2,01862
വെള്ള - 2,00,922
''
ഏപ്രിൽ മാസത്തെ കിറ്റ് ഇനിയും വാങ്ങാത്തവർക്ക് സമീപത്തുള്ള ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാം.
ജില്ലാ സപ്ലൈസ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |