SignIn
Kerala Kaumudi Online
Thursday, 25 April 2024 10.10 PM IST

ഒരാഴ്ചയ്ക്കിടെ 18,926 കൊവിഡ് രോഗികൾ

covid

കൊല്ലം: ജില്ലയിൽ ഒരാഴ്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. 18,926 പേരാണ് കൊവിഡ് പോസിറ്റീവായത്. ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച നാല് ജില്ലകളിലേതിന് സമാനമായ അന്തരീക്ഷമാണ് ജില്ലയിലുള്ളത്.

ഒരാഴ്ചയ്ക്കുള്ളിൽ മേയ് 17ന് മാത്രമാണ് 2000ൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ ദിവസം പരിശോധനയുടെ എണ്ണവും കുറവായിരുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാലാണ് കഴിഞ്ഞദിവസം പുനലൂരിൽ ട്രിപ്പിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യസാധനങ്ങളുമായി എത്തുന്ന ലോറി ജീവനക്കാരുമായി ഇടപഴകുന്നതിലൂടെയും രോഗം വ്യാപിക്കുന്നുണ്ട്. തലസ്ഥാന ജില്ലയുമായുള്ള സമ്പർക്കവും മറ്റൊരു കാരണമാണ്.


ഒരാഴ്ചയിലെ കൊവിഡ് വർദ്ധന


മേയ് 14: 2,992
15: 2,332
16: 2,416
17: 1,946
18: 3,323
19: 3,029

20: 2,639

''

പതിമൂന്ന് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നത് കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ്. ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണം.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.