SignIn
Kerala Kaumudi Online
Friday, 29 March 2024 3.22 PM IST

വാതിൽ തുറന്ന് ഹാർബറുകൾ

fish

 ഇന്ന് അർദ്ധരാത്രി മുതൽ

 നീണ്ടകരയിൽ പ്രവേശനമില്ല

 വ്യാപാരം രാവിലെ 4 മുതൽ വൈകിട്ട് 4 വരെ

കൊല്ലം: നീണ്ടകര ഒഴികെയുള്ള ജില്ലയിലെ ഹാർബറുകളും ലേലഹാളുകളും ഇന്ന് അർദ്ധരാത്രി മുതൽ പ്രവർത്തിപ്പിക്കാൻ ജില്ലാ കളക്ടറുടെ അനുമതി. ജില്ലാ ഫിഷറീസ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കൂടിയ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് ഹാർബറുകൾ തുറക്കാൻ തീരുമാനമായത്.

കൊവിഡ് നിയന്ത്രണം പാലിക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തുന്നതിനും വിവിധ വകുപ്പുകളെയും ചുമതലപ്പെടുത്തി. ഹാർബറിലെ മത്സ്യവ്യാപാരം രാവിലെ 4 മുതൽ വൈകിട്ട് 4 വരെയായി ചുരുക്കി. ഇൻസിഡന്റ് കമാൻഡർമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഹാർബർ എൻജിനിയറിംഗ് ഡിവിഷൻ എക്സി. എൻജിനിയർ എന്നിവർ ഹാർബറുകളിലെയും ലേലഹാളുകളിലെയും കൊവിഡ് പ്രോട്ടോക്കോൾ പരിപാലനം സംബന്ധിച്ച റിപ്പോർട്ട് പ്രതിദിന അവലോകന യോഗത്തിൽ അവതരിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

 വിവിധ വകുപ്പുകളുടെ ചുമതലകൾ

ഹാർബർ എൻജിനിയറിംഗ്

1. പ്രവേശന നിയന്ത്രണം, പാസിലെ സമയ പരിശോധന
2. ട്രേഡ് യൂണിയൻ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തൽ
3. ഹാർബറിനുള്ളിൽ ആവശ്യസേവന വ്യാപാരം മാത്രം
4. കൺട്രോൾ റൂം, മൈക്ക് അനൗൺസ്‌മെന്റ്
5. ഗാർഹിക ഉപഭോക്താക്കൾക്ക് വിലക്ക്
6. നിശ്ചിത വിലയ്ക്ക് തൂക്കിവില്പന

ഫിഷറീസ്

1. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ബോട്ടുകളുടെ പരിശോധന
2. ഒറ്റ - ഇരട്ട അക്ക രജിസ്‌ട്രേഷൻ നിയന്ത്രണം
3. പരമ്പരാഗത യാനങ്ങൾ രജിസ്‌ട്രേഷൻ നമ്പരും സൊസൈറ്റികളുടെ പേരും രേഖപ്പെടുത്തണം
4. തങ്കശേരിയിലെ യാനങ്ങൾക്ക് അതാത് സൊസൈറ്റികളിൽ വിപണനം
5. കോരൻ വള്ളങ്ങൾ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാത്രം
6. അന്യസംസ്ഥാന - ജില്ലാ യാനങ്ങൾക്ക് വിലക്ക്
7. കടലിൽ തങ്ങുന്ന യാനങ്ങൾക്ക് പ്രവേശനം ഹാർബർ വാർഫിലേക്ക്

മത്സ്യഫെഡ്

1. മത്സ്യ വില നിശ്ചയിക്കൽ
2. വിപണന സമയത്തെ സാന്നിദ്ധ്യം
3. നിശ്ചിത വിലയിൽ സംഭരണവും വിപണനവും

നഗരസഭ- ആരോഗ്യവകുപ്പ്

1. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന

2. ഇല്ലാത്തവർക്ക് ആന്റിജൻ ടെസ്റ്റ്
3. ഹാർബർ ശുചീകരണ ചുമതല
4. കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കൽ
5. ഇടവേളകളിൽ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന
6. രോഗലക്ഷണം ഉള്ളവരെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും

"

ചുമതലകൾ നൽകിയിട്ടുള്ള വകുപ്പുകൾക്ക് ആവശ്യമായ സഹായങ്ങൾ മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ സഹകരണത്തോടെ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉറപ്പാക്കണം.

ബി. അബ്‌ദുൽ നാസർ

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.