SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.55 PM IST

കടലിന് കലിയിളക്കം

kadal

 തീരത്ത് ജാഗ്രതാ നിർദ്ദേശം

കൊല്ലം: കേരള തീരത്ത് ഇന്നും മുതൽ 31 വരെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരമേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.

കാറ്റ് വീശുന്ന പ്രദേശങ്ങൾ

തെക്കുപടിഞ്ഞാറൻ - വടക്കുപടിഞ്ഞാറൻ - മദ്ധ്യപടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് - കന്യാകുമാരി - ആന്ധ്രാ തീരങ്ങൾ എന്നീ സമുദ്രഭാഗങ്ങളിൽ ഇന്ന് മുതൽ 29 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യത.

30, 31 തീയ്യതികളിൽ തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മദ്ധ്യപടിഞ്ഞാറൻ അറബിക്കടൽ, ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗം, ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗം എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യത.

വമ്പൻ തിരമാല


ഇന്ന് രാത്രി 11.30 വരെ 3.5 മുതൽ 4 മീറ്റർ ഉയരത്തിൽ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.