SignIn
Kerala Kaumudi Online
Thursday, 25 April 2024 1.59 AM IST

പതറരുത്, പരിരക്ഷയുണ്ട്

covid-prevention

കൊല്ലം: കൊവിഡ് രണ്ടാം തരംഗത്തിൽ രോഗബാധയും സാമ്പത്തിക പ്രതിസന്ധിയും മൂലം വലയുന്നവർക്ക് ആശ്വാസമേകാൻ നിരവധി പദ്ധതികളാണ് നിലവിലുള്ളത്. എന്നാൽ ഇത്തരം പരിരക്ഷകളെ സംബന്ധിച്ച് ബോധവാന്മരല്ലാത്തതിനാൽ പലർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കാനിടയുള്ള പരിരക്ഷകൾ മിക്കവർക്കുമുണ്ടാകും. ബാങ്ക് സേവിംഗ് അക്കൗണ്ടുള്ളവരിലധികവും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജനയിൽ അംഗമായിരിക്കും. ഇത് ഉറപ്പുവരുത്തുന്നതിനായി അക്കൗണ്ട് ഉടമയുടെ പാസ്‌ബുക്കിൽ ജൂൺ ഒന്നിനും മെയ് 31നുമിടയിൽ 330 രൂപ ഇൻഷ്വറൻസ് വകയിൽ പിടിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചാൽ മതിയാകും. ബാങ്കുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ ഹാജരാക്കിയാൽ രണ്ട് ലക്ഷം രൂപ വരെ ലഭിക്കും.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന

ആരംഭിച്ചത്: 2015ൽ
യോഗ്യത: അംഗീകൃത ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട്
(ഒന്നിലധികം അക്കൗണ്ട് ഉള്ളവർക്ക് ഒന്നിലൂടെ മാത്രം)
പ്രായപരിധി: 18 - 50 വയസ്
ക്ളെയിം: അപകടമുണ്ടായി 30 ദിവസത്തിനുള്ളിൽ ബാങ്കിനെ അറിയിക്കണം. 60 ദിവസത്തിനുള്ളിൽ ക്ലെയിം ലഭിക്കും.
പ്രീമിയം: പ്രതിവർഷം 330 രൂപ (അനുമതി പത്രം ഒപ്പിട്ട് നൽകിയാൽ അക്കൗണ്ടിൽ നിന്ന് ഈടാക്കും)
കാലാവധി: ജൂൺ ഒന്ന് മുതൽ മേയ് 31 വരെ (പ്രീമിയം അടച്ച് പുതുക്കാം)
പരിരക്ഷ: മരണപ്പെട്ടാൽ അവകാശിക്ക് പരമാവധി 2 ലക്ഷം രൂപ

ഇതുവരെ അംഗങ്ങൾ: 13.25 കോടി
ക്ളെയിം ഇനത്തിൽ ഇതുവരെ നൽകിയത്: 286.28 കോടി രൂപ

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

(നിബന്ധനകൾ ജീവൻ ജ്യോതി ബീമാ യോജനയിലേത്)

പ്രായപരിധി: 18 - 70 വയസ്
പ്രീമിയം: പ്രതിവർഷം 12 രൂപ (അക്കൗണ്ടിൽ നിന്ന് ഈടാക്കും)
പരിരക്ഷ: ആക്‌സിഡന്റിൽ മരണം അല്ലെങ്കിൽ സ്ഥിരമായ പൂർണ അംഗഭംഗം: 2 ലക്ഷം രൂപ
സ്ഥിരമായ ഭാഗിക അംഗഭംഗം: 1 ലക്ഷം രൂപ

മറ്റ് ഇൻഷ്വറൻസുകൾ

 ഇ.പി.എഫ്: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് സ്കീം. സ്വകാര്യ - സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 7 ലക്ഷം രൂപ വരെ ലഭിക്കും. മരണത്തിന് തൊട്ടുമുമ്പുള്ള 12 മാസം ജോലി ചെയ്തിട്ടുള്ളവരുടെ ആശ്രിതർക്ക് നിർദ്ദിഷ്ട ഫാറം വഴി അപേക്ഷിക്കാം.

 ആരോഗ്യ ഇൻഷ്വറൻസ് പോളിസി: സ്ഥാപനങ്ങളോ വ്യക്തികളോ എടുക്കുന്ന പോളിസികളിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ തന്നെ ഇൻഷ്വറൻസ് കമ്പനിയുമായി ബന്ധപ്പെടണം. ആവശ്യമായ രേഖകൾ നൽകി ക്ലെയിം നേടാം.

 ടേം ഇൻഷ്വറൻസ്: പോളിസിയുള്ള വ്യക്തിയുടെ നോമിനിക്ക് അതത് ഇൻഷ്വറൻസ് കമ്പനികളുമായി ബന്ധപ്പെട്ട് സേവനം ആവശ്യപ്പെടാം. കമ്പനികളുടെ നടപടിക്രമങ്ങളിൽ മാറ്റമുണ്ടാകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, INSURANCE SCHEMES, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.