SignIn
Kerala Kaumudi Online
Friday, 19 April 2024 8.52 PM IST

കൊവിഡിൽ കരുതലാകാൻ 'കൊറോണ പോളിസികൾ'

covid-insurance

കൊല്ലം: കൊവിഡ് ചികിത്സയ്‌ക്കുൾപ്പെടെയുള്ള ഭീമമായ ചെലവുകൾ കുടുംബത്തിന്റെ നട്ടെല്ലൊടിക്കാതെ കാക്കാൻ പ്രത്യേക ഇൻഷ്വറൻസ് പോളിസികളും. ആദ്യഘട്ട വ്യാപനത്തെ തുടർന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) ​പ്രഖ്യാപിച്ച കൊറോണ കവച്,​ കൊറോണ രക്ഷക് പോളിസികൾ ഇത്തരത്തിലുള്ളതാണ്.

ഐ.ആർ.ഡി.എയ്ക്ക് കീഴിലുള്ള എല്ലാ ഇൻഷ്വറൻസ് കമ്പനികളും ദേശസാത്കൃത ബാങ്കുകളും പോളിസികൾ ലഭ്യമാക്കുന്നുണ്ട്. ഇവയിൽ കൊറോണ കവചാണ് കൂടുതലായും വിപണനത്തിലുള്ളത്. രണ്ട് പോളിസികളിലും അംഗമായി ആദ്യ 15 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്നവർക്കാണ് പരിരക്ഷ ലഭിക്കുന്നത്.

വിവിധ ഇൻഷ്വറൻസ് കമ്പനികൾ നൽകുന്ന പോളിസികളിൽ പ്രീമിയം തുകയിൽ വ്യത്യാസമുണ്ടാകും. ഇൻഷ്വറൻസ് തുക, പ്രായം, കാലാവധി എന്നിവ അനുസരിച്ചും പ്രീമിയത്തിൽ മാറ്റമുണ്ടാകാം. ഇവ കൂടാതെ ബാങ്കിംഗ്,​ ഇൻഷ്വറൻസ് സ്ഥാപനങ്ങൾ സ്വന്തംനിലയ്ക്കും നിരവധ കൊവിഡ് പോളിസികൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

കൊറോണ കവച്

പ്രായപരിധി: 18 - 65 വയസ്
ഇൻഷ്വറൻസ് തുക: 50,000 - 5 ലക്ഷം രൂപ
കാലാവധി: 105, 195, 285 ദിവസങ്ങൾ
പരിധി: നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങൾ (ഒരുവയസ് മുതലുള്ള കുട്ടികൾ ഉൾപ്പെടെ)
ചികിത്സ: ആയുഷ്, അലോപ്പതി
ഗുണങ്ങൾ: ആശുപത്രി, ആംബുലൻസ് എന്നിവയ്ക്കും അംഗീകൃത ഡോക്ടർ നിർദ്ദേശിക്കുന്ന ഗൃഹചികിത്സയ്ക്കും ആനുകൂല്യം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത ആശുപത്രികളിലെ ചികിത്സയ്ക്ക് മുൻ‌കൂർ പണം അടക്കേണ്ടതില്ല.
ക്ലെയിം: 24 മണിക്കൂർ അത്യാഹിത വിഭാഗത്തിലോ 48 മണിക്കൂർ അല്ലാതെയോ ഉള്ള ആശുപത്രി ചികിത്സ തേടുന്നവർ ആവശ്യമായ രേഖകൾ സഹിതം ഇൻഷ്വറൻസ് കമ്പനിയുമായി ബന്ധപ്പെടണം.

കൊറോണ രക്ഷക്

പ്രായപരിധി: 18 - 65 വയസ്
ഇൻഷ്വറൻസ് തുക: 50,000 - 2.5 ലക്ഷം രൂപ
കാലാവധി: 105, 195, 285 ദിവസങ്ങൾ
പരിധി: വ്യക്തിഗതം
ഗുണം: മുഴുവൻ തുകയും ലഭിക്കും
ക്ലെയിം: 72 മണിക്കൂർ ആശുപത്രി ചികിത്സ തേടുന്നവർക്ക് ഡിസ്ചാർജ് ചെയ്ത് 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കാം.

വിദഗ്ദ്ധേപദേശം തേടണം

പോളിസികളുടെ നിയമപരമായുള്ള വിവിധ വശങ്ങൾ ഇൻഷ്വറൻസ് കമ്പനികളുമായോ പ്രതിനിധികളുമായോ ബന്ധപ്പെട്ട് മനസിലാക്കി വേണം പദ്ധതിയിൽ ചേരേണ്ടത്. അവരവർക്ക് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കുന്നതിന് അത് ഉപകരിക്കും. പ്രീമിയം തുകയുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിലൂടെ അധിക സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാനും സാധിക്കും. അക്കൗണ്ടുള്ള ദേശസാത്കൃത ബാങ്കുകൾ വഴിയും ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COVID INSURANCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.