SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.03 PM IST

പോത്തിറച്ചി അറവിലും അറുപ്പ് !

meat

 സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വില കൊല്ലത്ത്

കൊല്ലം: പോത്തിറച്ചിക്ക് ആവശ്യക്കാരേറിയതോടെ വില കൂട്ടി കച്ചവടക്കാർ. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയാണ് ജില്ലയിൽ ഈടാക്കുന്നത്. ജില്ലയിലെ വിവിധ ഇറച്ചി വില്പനശാലകളിൽ ഒരു കിലോ ഇറച്ചിക്ക് 380 രൂപയാണ് വില. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ പരമാവധി 320 രൂപ മാത്രമേ ഈടാക്കുന്നുള്ളു.

അരകിലോ ആവശ്യപ്പെടുന്നവരിൽ നിന്ന് ചിലയിടങ്ങളിൽ 200 രൂപ ഈടാക്കുന്നതായും പരാതിയുണ്ട്. മാംസാഹാര പ്രിയരിൽ കൂടുതലും പോത്തിറച്ചിയാണ് വാങ്ങുന്നത്. ചിക്കൻ സുലഭമാണെങ്കിലും പോത്തിറച്ചിയോടുള്ള പ്രിയം മുതലെടുക്കുകയാണ് വ്യാപാരികൾ.

വില ഉത്തരവ് ഉത്തരത്തിൽ

പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വില നിശ്ചയിക്കാനുള്ള അധികാരം അതാത് ജില്ലാഭരണകൂടത്തിനാണ്. 2020 മേയിൽ വില നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. പരമാവധി 350 രൂപയേ ഈടാക്കാവൂ എന്നാണ് ഉത്തരവിലുള്ളത്. വിലവിവരം വില്പനശാലകളിൽ പ്രദർശിപ്പിക്കണമെന്നതും പാലിക്കുന്നില്ല. അറവ് മൃഗത്തിന്റെ തല പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശവും ലംഘിക്കുകയാണ്.

അറവ് തോന്നുംപടി

1. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് പരസ്യമായി

2. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് നിർബന്ധം

3. ലൈസൻസ് ഇല്ലാതെ വഴിയോരങ്ങളിലും കച്ചവടം

4. അറവ് മൃഗങ്ങളുടെ തല പ്രദർശിപ്പിക്കുന്നു

5. പരിശോധന ശക്തമല്ലാത്തത് മുതലെടുക്കുന്നു

പോത്തിറച്ചി വില

കൊല്ലം: 370- 380
എറണാകുളം: 300
ചാലക്കുടി: 280
തൃശൂർ: 280- 300
അടിമാലി: 300- 320
മലപ്പുറം, കോഴിക്കോട്: 280- 300

നിശ്ചയിച്ചിരിക്കുന്ന പരമാവധി വില (ജില്ലയിൽ)

കോഴിയിറച്ചി ജീവനോടെ - 140

ഇറച്ചി മാത്രം - 210
കാളയിറച്ചി - 320

എല്ലില്ലാതെ - 360
പോത്തിറച്ചി - 340

എല്ലില്ലാതെ 370
ആട്ടിറച്ചി - 680

ഫോണിൽ പരാതി നൽകാം

താലൂക്ക് സപ്ലൈ ഓഫീസ് നമ്പറുകൾ

കൊല്ലം: 0474 2767964
കൊട്ടാരക്കര: 0474 2454769
കരുനാഗപ്പള്ളി: 0476 2620232
കുന്നത്തൂർ: 0476 2830292
പുനലൂർ: 0475 2222689
പത്തനാപുരം: 0475 2350020

''

അമിത വില ഈടാക്കുന്നവർക്കെതിരെയും നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കും.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.