കൊല്ലം: ദുബായ് കാരമയിലുള്ള ആയുർവേ ആശുപത്രിയിലെ ചീഫ് ഫിസിഷൻ ഡോ. ഡ്യൂബി ജോസിന് ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ. വിട്ടുമാറാത്ത തലവേദന, തുമ്മൽ, സൈനസൈറ്റിസ്, മനോരോഗം തുടങ്ങി അസുഖങ്ങൾ തലമുറകളിലൂടെ കൈമാറി പോരുന്ന പരമ്പരാഗത ചികിത്സയിലൂടെ സുഖപ്പെടുത്തുന്നതിൽ മികവ് തെളിച്ചതിനുള്ള അംഗീകാരമായിട്ടാണ് ഗോൾഡൻ വിസ സമ്മാനിച്ചത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ, ഗവേഷകർ, മെഡിക്കൽ പ്രൊഫഷനലുകൾ തുടങ്ങിയവർക്കാണ് രാജ്യത്തിന്റെ അംഗീകാരമായി ദുബായ് പത്തുവർഷത്തെ വിസ നൽകുന്നത്. കാലാവധി കഴിയുമ്പോൾ പുതുക്കാനും സാധിക്കും.
ബി.എ.എം.എസ് നേടിയ ശേഷം ആയുർവേദ ഫിസിഷ്യനായ പിതാവ് ജോസ് പോളിനൊപ്പം പരമ്പരാഗത ചികിത്സയിൽ പ്രാവണ്യം നേടി. തുടർന്ന് അഞ്ചുവർഷമായി ദുബായിൽ സേവനമനുഷ്ഠിക്കുന്നു. ദുബായിൽ ലോജിസ്റ്റിക്സിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഹാരിസാണ് ഭർത്താവ്. കൊല്ലം കൂട്ടിക്കടയിലുള്ള പയ്യാമ്പള്ളിൽ തറവാട്ടിലെ അംഗമാണ്. സോഫിയയാണ് മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |