SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.43 PM IST

കറണ്ടിനോട് കളിക്കരുത് !

electric-shock

കൊല്ലം: ഒഴിവാക്കാനാകാത്ത വിധം നിത്യജീവിതത്തിൽ ഇടംനേടിയ വൈദ്യുതി ഒരേസമയം ഉപകാരിയും അതിലേറെ അപകടകാരിയുമാണ്. തീവ്രവും ഗുരുതരവുമായ പ്രത്യാഘാതമുണ്ടാകുമെന്ന് അറിയാമെങ്കിലും മിക്കവരും വളരെ ലാഘവത്തോടെയാണ് വൈദ്യുതി കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞദിവസം രാത്രി പ്രാക്കുളത്ത് ദമ്പതികളും രക്ഷിക്കാനെത്തിയ അയൽവാസിയും ഷോക്കേറ്റ് മരിച്ചിരുന്നു. വീഴാൻ തുടങ്ങിയപ്പോൾ ഇക്ട്രിക് വയറിൽ കയറിപ്പിടിച്ചാണ് വീട്ടമ്മയ്ക്ക് ഷോക്കേറ്രത്. വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിക്കവേ ഭർത്താവിനും തുടർന്ന് അയൽവാസിക്കും അത്യാഹിതം സംഭവിക്കുകയായിരുന്നു.

വൈദ്യുതി ഉപയോഗിക്കുമ്പോൾ മാത്രമല്ല വൈദ്യുതാഘാതമേറ്റവരെ രക്ഷിക്കുമ്പോഴും മുൻകരുതലുകൾ സ്വീകരിക്കുകയും അതീവ ജാഗ്രത പാലിക്കുകയും വേണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ഇക്കാര്യത്തിലുള്ള അജ്ഞത വൻദുരന്തത്തിന് വഴിവച്ചേക്കാം.

അതീവ അപകടകാരി

1. 40 ശതമാനത്തോളം വൈദ്യുതാഘാതങ്ങളും മരണകാരണമായേക്കാം
2. 500 വോൾട്ടേജിന് മുകളിൽ വൈദ്യുതിയേറ്റാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ
3. കുട്ടികൾക്ക് 220 വോൾട്ടേജിന് മുകളിൽ വൈദ്യുതിയേൽക്കുന്നത് ഗുരുതരം
4. പൊട്ടിക്കിടക്കുന്ന ഹൈവോൾട്ടേജ് വൈദ്യുതി കമ്പിക്ക് ചുറ്റും വൈദ്യുത പ്രഭാവലയം (ആർക്ക്) ഉണ്ടായിരിക്കും. ഇത്തരം കമ്പികളുടെ സമീപത്ത് നിന്നാലും വൈദ്യുതാഘാതം ഏൽക്കാം
5. തലച്ചോറിനെ ബാധിച്ചാൽ അപസ്മാരം, ഡിപ്രഷൻ, ഉത്കണ്ഠ, അപൂർവമായി പരാലിസിസിനും ഇടവരുത്തും
6. പെട്ടെന്നുള്ള പേശീസങ്കോചം മൂലം കഴുത്തിലെ കശേരുക്കൾ, നട്ടെല്ല്, ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ എല്ലുകൾ എന്നിവയ്ക്ക് വിള്ളലും ഒടിവും
7. ഹൃദയം ഏകോപനമില്ലാതെ മിടിക്കുകയും പമ്പിംഗ് ശേഷിയെ ബാധിക്കുകയും ചെയ്യും

കരുതലോടെ ഉപയോഗം

1. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടാതിരിക്കുക
2. ഇടിയും മിന്നലുമുള്ളപ്പോൾ ഫോൺ ഉപയോഗിക്കരുത്

3. ടി.വിയുടെ കേബിൾ ബന്ധം വിച്ഛേദിക്കണം
4. നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ചിടരുത്
5. വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ റബർ ചെരിപ്പ് ധരിക്കുക
6. ഇലക്ട്രിക് വയറുകളുടെ ഇൻസുലേഷൻ ശരിയായ വിധത്തിലാക്കണം
7. സ്വിച്ചുകൾക്കുള്ളിൽ വെള്ളമിറങ്ങാതെ സൂക്ഷിക്കണം
8. ത്രീ പിൻ പ്ളഗുകൾ മാത്രം ഉപയോഗിക്കുക
9. ശരിയായ ആംപിയറിലുള്ള പ്ളഗുകളും എക്സ്റ്റൻഷൻ കോഡുകളും ഉപയോഗിക്കുക

രക്ഷാപ്രവർത്തനത്തിന് മാർഗരേഖ

1. വൈദ്യുതി ബന്ധം വേർപെടുത്തുന്നതിനായി ആദ്യംതന്നെ മെയിൻ സ്വിച്ച് ഓഫ് ആക്കുക
2. ഉണങ്ങിയ മുളയോ പ്ലാസ്റ്റിക് വടിയോ ഉപയോഗിച്ച് വൈദ്യുതി പ്രവാഹത്തിൽ നിന്ന് ഷോക്കേറ്റയാളെ തട്ടിമാറ്റുക
3. ഷോക്കേറ്റയാളെ ഒരുകാരണവശാലും നേരിട്ട് കടന്നുപിടിക്കരുത്
4. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം
5. ശ്വാസം നിലച്ചാലും ബോധം നഷ്ടപെട്ടാലും ജീവൻ രക്ഷിക്കാനാകും
6. ഷോക്കേറ്റയാളുടെ വായിൽ കൃത്രിമപ്പല്ലോ ഭക്ഷണ സാധനങ്ങളോ ഉണ്ടെങ്കിൽ പുറത്തെടുക്കണം
7. ശരീരം തണുത്തിട്ടുണ്ടെങ്കിൽ പുതപ്പോ മറ്റോ ഉപയോഗിച്ച് ചൂട് നഷ്ടപ്പെടാതെ സംരക്ഷിക്കണം
8. ഷോക്കേറ്റയാൾക്ക് കുടിക്കാൻ പാനീയങ്ങൾ നൽകരുത്‌
9. പൊള്ളലേറ്റിട്ടുണ്ടെങ്കിൽ പ്രാഥമിക ശുശ്രൂഷ നൽകുക

10. പൊള്ളിയ ഭാഗം വായുവിൽ നിന്ന് മറച്ചുപിടിക്കുക
11. പൊള്ളിയ ഭാഗത്ത് വസ്ത്രം ഒട്ടിപിടിച്ചിട്ടുണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കരുത്
12. പൊള്ളലേൽക്കുന്നവരിൽ ഭൂരിഭാഗവും അണുബാധയേറ്റാണ് മരണത്തിന് കീഴടങ്ങുന്നത്. അതിനാൽ മലിനജലം ഉപയോഗിച്ച് മുറിവുകൾ കഴുകരുത്
13. വൈദ്യുതാഘാതമേറ്റതിന് ശേഷമുള്ള ആദ്യ പത്ത് മിനിട്ട് നിർണായകമാണ്. അടിയന്തരമായി ഷോക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, ELECCTRIC SHOCK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.