കൊല്ലം: അക്ഷരപ്പെരുമയുടെ തലയെടുപ്പുമായി വായനാദിനാചരണത്തിന് ഇന്ന് 25 വയസ്. 1996 മുതലാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വായനാദിനം ആരംഭിച്ചത്. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമാക്കിയത്.
സ്കൂളുകളിൽ ഇ-റീഡിംഗ് പ്രചരിപ്പിക്കുന്നതിന്റ ഭാഗമായി റീഡിംഗ് ക്ലബുകളും ഐ.ടി ക്ലബുകളും ഇലക്ട്രോണിക് ക്ലബുകളും ഈ വാരം പ്രവർത്തിക്കും. ഇന്ന് മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും വിദ്യാഭ്യാസ വകുപ്പ് ആചരിക്കും. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും വായനാവാരാചരണം നടത്തുന്നുണ്ട്.
പി.എൻ. പണിക്കർ
1909 മാർച്ച് 1: ആലപ്പുഴയിലെ നീലമ്പേരൂരിൽ ഗോവിന്ദപ്പിള്ള - ജാനകിഅമ്മ ദമ്പതികളുടെ മകനായി ജനനം
1926: ജന്മനാട്ടിൽ 'സനാതനധർമ്മം' വായനശാല സ്ഥാപിച്ചു
1945 സെപ്തംബർ: തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു
1947: ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു
1949 ജൂലായ്: തിരു - കൊച്ചി ഗ്രന്ഥശാലസംഘം എന്ന് പേര് മാറ്റി
1958: കേരള ഗ്രന്ഥശാലാസംഘം തുടങ്ങി
1970 നവംബർ -ഡിസംബർ: വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നീ മുദ്രാവാക്യം ഉയർത്തി പാറശാല മുതൽ കാസർകോട് വരെ കാൽനടയായി സാംസ്കാരിക ജാഥ നടത്തി
1977: ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (കാൻഫെഡ്) രൂപം നൽകി
1995 ജൂൺ 19: 86ാം വയസിൽ നിര്യാതനായി
1996 ജൂൺ 19: അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു
ജില്ലയിൽ ഗ്രന്ഥശാലകൾ: 759 (ഗ്രന്ഥശാലാ സംഘം)
എ പ്ലസ് ഗ്രേഡിലുള്ളവ: 21
എ ഗ്രേഡിലുള്ളവ: 90
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |