കൊല്ലം: പെരുംകുളം സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നാളെ വൈകിട്ട് 5ന് പെരുംകുളം ബാപ്പുജി സ്മാരക വായനശാലയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവ് വായനശാല ഭാരവാഹികൾക്ക് കൈമാറും.
നാടിന്റെ വിവിധ ഇടങ്ങളിൽ പുസ്തക കൂടുകൾ സ്ഥാപിച്ചും പുസ്തക വായനയ്ക്ക് പുതിയ സംവിധാനങ്ങളൊരുക്കിയും ബാപ്പുജി സ്മാരക വായനശാല നടത്തിയ വേറിട്ട പ്രവർത്തനങ്ങളാണ് നേട്ടമുണ്ടാക്കിയത്.
പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ മുഴുവൻ എഴുതി നൽകിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 ജൂൺ 19ന് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഗ്രാമത്തെ പുസ്തകഗ്രാമമെന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ശുപാർശയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെയാണ് പെരുംകുളത്തിന്റെ നാമം ചരിത്രത്താളുകളിൽ കുറിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |