ഓയൂർ: കേസ് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. എസ്.ഐക്ക് പരിക്കേറ്റു. പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ തിരുവനന്തപുരം സ്വദേശി കൃഷ്ണൻകുട്ടിക്കാണ് പരിക്കേറ്റത്. കൈയ്ക്ക് ഒടിവേറ്റ കൃഷ്ണൻകുട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ചാരായം വാറ്റ്, കഞ്ചാവ് കേസുകളിൽ ജാമ്യത്തിലിറങ്ങിയ പ്രതി ചെറുവക്കൽ കോട്ടൂർക്കുന്ന് ഇടയിറത്ത് വീട്ടിൽ ഷിബുവാണ് (44) പൊലീസിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. കോട്ടൂർകുന്ന് സ്വദേശിനി അമ്പിളിയുടെ വീട്ടിൽ കയറി അസഭ്യം പറയുകയും ബന്ധുക്കളെ ആക്രമിക്കുകയും ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. കൃഷ്ണൻകുട്ടിയും എസ്.സി.പി.ഒമാരായ അനീഷും വിജേഷും ചേർന്ന് പ്രകാശിനെ ജീപ്പിൽ കയറ്റുന്നതിനിടെ കൃഷ്ണൻകുട്ടിയെ ചവിട്ടിവീഴ്ത്തിത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. ചാരായം വാറ്റുന്ന വിവരം പൊലീസിൽ അറിയിച്ചെന്ന് ആരോപിച്ചാണ് അമ്പിളിയെയും കുടുംബത്തെയും പ്രതി ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |