കൊല്ലം: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിലെ 1,056 കേന്ദ്രങ്ങളിൽ ചക്ര സ്തംഭന സമരം നടക്കും. രാവിലെ 11 മുതൽ 15 മിനിട്ട് വാഹനങ്ങൾ നിരത്തിൽ നിറുത്തിയിട്ടാണ് പ്രതിഷേധം. ആംബുലൻസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമരസമിതി കൺവീനർ ടി.സി. വിജയൻ (യു.ടി.യു.സി), എസ്. ജയമോഹൻ (സി.ഐ.ടി.യു), ജി. ബാബു (എ.ഐ.ടി.യു.സി), ജയപ്രകാശ്, ചക്കാലയിൽ നാസർ, കുരീപ്പുഴ ഷാനവാസ്, ശർമ്മ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |