കൊല്ലം: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനാ മത്സരം നടത്തുന്നു. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾ വായിച്ച പുസ്തകത്തിലെ ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വിവരിക്കുന്ന കുറിപ്പ് അയയ്ക്കണം. ഹയർസെക്കൻഡറി വിദ്യാർത്ഥികൾ 'പുതിയ കാലവും വായനയും' എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറായക്കണം. vayanavaaram2021@gmail.com മെയിലിലാണ് രചനകൾ അയയ്ക്കേണ്ടത്. അവസാന തീയതി ജൂൺ 22. വിദ്യാർത്ഥിയുടെ പേര്, ക്ലാസ്സ്, സ്കൂൾ, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം. ഫോൺ-04742794911.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |