കൊല്ലം: മലയോര മേഖലകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് പരിശോധനയ്ക്കെത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. അച്ചൻകോവിൽ, റോസ്മല, ചേനഗിരി, കരാളമത്ത്, അമ്പനാട്, പുന്തോട്ടം, ഇരുളങ്കാവ്, മാമ്പഴത്തറ തുടങ്ങിയ പ്രദേശങ്ങളിലാണ് പഠനം നടത്തുന്നത്. കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം മുടക്കം കൂടാതെ നടക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് എം.പി ബി.എസ്.എൻ.എൽ അധികൃതരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികൾക്ക് ആവശ്യമായ പണം പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നൽകുമെന്നും എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |